Kid’s's’s's

എന്റെ കൊച്ചുകൂട്ടുകാരെ,

ഞാന്‍ അപ്പൂപ്പന്‍താടി ആകാശ വിതാനങ്ങളില്‍ പറന്നു നടന്നു അതിരുകളില്ലാത്ത പ്രപഞ്ചത്തില്‍ കുട്ടികളുടെ കൗതുകമായി നിങ്ങളേവര്‍ക്കും മിത്രമായി ഉല്ലസിക്കുന്ന നിങ്ങളുടെ സ്വന്തം അപ്പൂപ്പന്‍ താടി.

ഞാനെന്റെ പ്രയാണം തു‍ടങ്ങിയത്. ഒരു കൊച്ചുഗ്രാമത്തില്‍ നിന്നാണ് അവിടത്തെ മുല്ലശ്ശേരി കുന്നിന് മുകളിലുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന് മുകളിലൂടെ താഴ്വരയിലെ ക്ഷേത്രത്തിനു മുന്നിലൂടെ അതിരില്ലാത്ത പടശേഖരങ്ങള്‍ പിന്നിട്ട് കായലിന്റെ കറുത്ത സൗന്ദര്യം ഒപ്പിയെടുത്ത് നിങ്ങള്‍ക്ക് മുന്നിലെത്തുന്നു.
കഥ പറയാന്‍ കവിത ചൊല്ലാന്‍ നിങ്ങളോടൊപ്പം തുള്ളി കളിക്കാന്‍…..ഇന്നെന്റെ കുഞ്ഞു ചങ്ങാതികള്‍ക്കുവേണ്ടി ഞാനൊരു കഥ പറയാം. ഗുണപാഠം നിറഞ്ഞ കഥ, അറിയേണ്ട കഥ,അറിവുള്ള കഥ.

ഇനി ഞാന്‍ കഥ പറയട്ടെ, വിഷ്ണുശര്‍മ്മ എഴുതിയ പ്രസിദ്ധമായ പഞ്ചതന്ത്രത്തിലുള്ള പോണില്‍ കുടുങ്ങിയ കുരങ്ങന്റെ കഥ യാണ് ഇത്

തലമുറകള്‍ കൈമാറി വരും തലമുറകള്‍ക്കായ് സൂക്ഷിക്കുന്ന പഞ്ചതന്ത്രത്തിലെ കഥ.

ഗുണപാഠം പറയട്ടെ!

“അനാവശ്യ കാര്യങ്ങളില്‍ കൈകടത്തരുത് എന്ന് പറഞ്ഞാല്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ നമ്മള്‍ ചെന്ന് തലയിടരുത്, ഇട്ടാല്‍…. എന്താകും നോക്കൂ…

പണ്ട് പണ്ട് ഒരു പട്ടണത്തില്‍ ധനികനായ അതായത്, പണക്കാരനായ ഒരു കച്ചവടക്കാരന് ഒരു മോഹമുണ്ടായി. മരക്കൂട്ടങ്ങള്‍ക്ക് നടുവിലൊരമ്പലം പണിയാന്‍… അങ്ങനെ അമ്പലം പണിയാന്‍ നാടിന്റെ നാനാഭാഗത്ത് നിന്നും ധാരാളം മരപ്പണിക്കാരും കല്‍പ്പണിക്കാരും അവിടെ എത്തിച്ചേര്‍ന്നു. ഉച്ചയ്ക്ക് ഉണ്ണാന്‍ ഈ പണിക്കാര്‍ പട്ടണത്തില്‍ പോകുകയാണ് പതിവ്. ഒരുദിവസം ഒരുകൂട്ടം കുരങ്ങന്‍മാര്‍ വനത്തിലൂടെ അമ്പലത്തിന്റെ പണി നടക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. കൂട്ടുകാരെ കുരങ്ങന്‍മാരുടെ കുസൃതികളറിയാമോ? രസകരമാണ്….. ചിലപ്പോഴൊക്കെ ഏറെ വിചിത്രവും…

കുരങ്ങന്‍മാര്‍ മരക്കൊമ്പത്തുനിന്നും താഴോട്ട് കുതിച്ച് തടികളിലും പകുതി പണിതീര്‍ന്ന മേല്‍ക്കൂരയിലുമൊക്കെ ചാടി കളിച്ചു രസിച്ചു. ആ കൂട്ടത്തിലൊരുവന്‍ ഒരു കുസൃതി, നോക്കിയപ്പോള്‍ താഴെ പകുതി പിളര്‍ന്ന ഒരു മരത്തിന്റെ ഭാഗം കണ്ടു. അവനാലോചിച്ചു എന്തിനാണ് ഇത് പിളര്‍ന്നിട്ടിരിക്കുന്നത്, കൂടാതെ പിളര്‍പ്പിനിടയില്‍ ഒരു മരകഷ്ണവും തിരുകിവെച്ചിരിക്കുന്നു. ഒട്ടും സമയം പാഴാക്കാതെ അവന്‍ താഴേക്ക് കുതിച്ചു… അവിടെ എത്തിയ ഉടനെ തന്നെ പിളര്‍പ്പിനിടയിലിരുന്ന മരത്തുണ്ട്, ആപ്പ്… അവന്‍ ഊരിയെടുത്തു. പൊടുന്നനെ തന്നെ മരത്തുണ്ട് മാറിയ മാത്രയില്‍ അകന്നു നിന്നിരുന്ന പിളര്‍പ്പ് ഒന്നിച്ചു കൂടുകയും അതിനിടയില്‍പ്പെട്ട് കുരങ്ങന്‍ ചതഞ്ഞ് ചത്തുപോവുകയും ചെയ്തു, കൂട്ടുകാരെ കണ്ടോ, ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നവരുടെ അധോഗതി. അതിനാല്‍ കൂട്ടുകാരെ നമ്മള്‍ക്ക് പഠിക്കാനുള്ളത് പഠിച്ച്, നല്ല കളികള്‍ കളിച്ച് ,നല്ലത് കണ്ട് , നന്നായത് മാത്രം വായിച്ച് വളരാം. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുത് കേട്ടോ… ഇനി ഞാന്‍ പറക്കട്ടെ…. കാത്തിരിക്കുക. കാറ്റുകള്‍ക്കായ് അവ എന്നെ വീണ്ടും നിങ്ങള്‍ക്കടുത്തെത്തിക്കും ഒരൊത്തിരി പുത്തന്‍ കഥകളും കവിതകളുമായ്……

Sneha & Sooraj1S-2untitled12Swarangal....Sneha's Poem

Responses

  1. You are so good – I Love you

    • Thanks
      pour your love like a heavy rain with thunder and lighting…

      • I am afraid of thunder and lightning, even though it beautiful.

  2. fear means one who feels , of course fever follows the one who experience the rain , but how can we avoid the waves born with us ?

    • Still Iam afraid


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.